െകാച്ചി: കോവിഡ് വിവരശേഖരവുമായി ബന്ധപ്പെട്ട് സ്പ്രിൻക്ലറുമായുള്ള കരാർ നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ ൈഹകോടതിയിൽ. വിവരങ്ങളുടെയും വിശകലനത്തിെൻറയും ഉടമസ്ഥാവകാശം സർക്കാറിെൻറ പക്കലായെങ്കിലും സോഫ്റ്റ്വെയർ ലഭ്യതയുടെ കാര്യത്തിൽ സ്പ്രിൻക്ലറുമായുള്ള കരാറിൽനിന്ന് സർക്കാർ പിന്മാറിയിട്ടില്ല. അതേസമയം, സ്പ്രിൻക്ലർ ശേഖരിച്ച മുഴുവൻ വിവരങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തിയതായും തിങ്കളാഴ്ച കേസ് പരിഗണിക്കവേ സർക്കാർ വ്യക്തമാക്കി. കോവിഡ് രോഗബാധിതരുടെയും നിരീക്ഷണത്തിൽ കഴിഞ്ഞവരുടെയും വിവരങ്ങൾ അമേരിക്ക ആസ്ഥാനമായ സ്പ്രിൻക്ലർ കമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
തിങ്കളാഴ്ച ഹരജി പരിഗണിക്കവേ, കരാർ പിൻവലിച്ചതല്ലേയെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ഈ സമയത്താണ് കരാർ പിൻവലിച്ചിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്. സോഫ്റ്റ്വെയറുമായുള്ള ബന്ധം ഇപ്പോഴുമുണ്ട്. ശേഖരിക്കുന്ന വിവരങ്ങളുടെ പൂർണനിയന്ത്രണം സർക്കാറിന് കീഴിലുള്ള സി-ഡിറ്റിനാണ്. നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് കേസ് വേഗം തീർപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
സർക്കാറിനുവേണ്ടി മുംബൈയിൽനിന്നുള്ള സൈബർ നിയമവിദഗ്ധ എൻ.എസ്. നാപ്പിനൈ നേരിട്ട് ഹാജരായ പശ്ചാത്തലത്തിലായിരുന്നു ഈ ആവശ്യമുന്നയിച്ചത്. ഹൈകോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഇവർ ഹാജരായത്. അതേസമയം, കേസിൽ വിശദവാദം കേൾക്കേണ്ടതുണ്ടെന്നും നിലവിൽ പരിമിതമായ കേസുകൾ മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞു. ഇതിനിടെ സർക്കാറിെൻറ വിശദീകരണത്തിന് മറുപടി നൽകുന്നതിനടക്കം കൂടുതൽ സമയം അനുവദിക്കണമെന്ന് രമേശ് ചെന്നിത്തലയുെട അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇക്കാര്യംകൂടി പരിഗണിച്ച കോടതി ഹരജി ഒരുമാസത്തിനുശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.